നമുക്ക് വേണ്ടി പാടാം

pop simple melodious

July 30th, 2024suno

Lyrics

നിന്നോരം ചാരത്ത് നാമൊന്നായി ചേരുമ്പോൾ എന്നെന്നും പാടീടും മൊഴികൾ.. സ്നേഹത്തിൻ തീരത്തായി വീശിടും കാറ്റെന്നിൽ ഏകുന്നു കാലത്തിൻ മൊഴികൾ.. താരങ്ങൾപോൽ ഈ വാനിതിലായ് ഒന്നായ് നാം ചേക്കേറുമ്പോൾ നൂറാശകളായി പൊൻകനാവുകളായി ഈ വഴിയിൽ ഈണമായി നാം ചേർന്നലിയുന്നു എന്നെന്നും നാമിവിടെ ചെറുപ്പൂവിതളിൽ നറുതേൻകണമായി ഉള്ളിന്നുള്ളിൽ നിറയും.. പുഞ്ചിരികളുമായി പുതുനിനവുകളെ പുൽകീടും നാം കൈകൾ കോർത്തുന്നാം തോളുരുമ്മി നാം പോയിടുന്നൊരീ പാതകളിൽ ഓർമ്മക്കൊണ്ടുനാം നെയ്തിടുന്നൊരി കാലമേകുന്ന താളുകളിൽ എഴുതാം നൂറു കവിതകൾ ഏകാം വർണ്ണ ചിറകുകൾ ഒന്നായ് ചേരും നാളുകൾ പോയകലേ... മായും ചിരികളും നിറയുമീ മിഴികളും നോവിൻ തിരകളായി തഴുകുമീ നാളുകൾ ഈ കൂടോഴിഞ്ഞിതാ അകലെവാനിലായ് ചിറകുവീശിനാം പോയ്മറഞ്ഞിടും പിടയുമോർമ്മകൾ കൊഴിയും നീളെ... ചേരും നാളെയിൽ ദൂരെ ആകിലും ഇന്നീ സന്ധ്യയിൽ ചായം ചാർത്തിടാം.. ഈ നോവിൻ മാത്രയിൽ കൈ കോർക്കാം പിന്നെയും പുതു തീരം തേടിനാം ഉയരേ... ഓർക്കാനായിതാ ഒരുനൂറായിരം സ്വരമായ്‌ചേർന്നുനാം എഴുതും സൗഹൃദം. കൈകൾ കോർത്തുന്നാം തോളുരുമ്മിനാം പോയിടുന്നൊരീ പാതകളിൽ ഓർമ്മകൊണ്ടുനാം നെയ്തിടുന്നൊരീ കാലമേകുന്ന താളുകളിൽ എഴുതാം നൂറു കവിതകൾ ഏകാം വർണ്ണ ചിറകുകൾ ഒന്നായ് ചേരും നാളുകൾ പോയകലേ... നിന്നോരം ചാരത്ത് നാമൊന്നായി ചേരുമ്പോൾ എന്നെന്നും പാടീടും മൊഴികൾ.. സ്നേഹത്തിൻ തീരത്തായി വീശിടും കാറ്റെന്നിൽ ഏകുന്നു കാലത്തിൻ മൊഴികൾ.. താണ്ടുന്നു കാതങ്ങൾ തേടുന്നു തീരങ്ങൾ നെയ്തീടും സ്വപ്‌നങ്ങൾ ഒന്നായി...

Recommended

Hexagons and Heartaches
Hexagons and Heartaches

melodic opera, deep male voice, spoken very fast

Porcelain Soul
Porcelain Soul

smooth indie, 80s, female voice, pop

Just as Effed Up as You
Just as Effed Up as You

Chill, electronic cords, female vocals

英靈空靈 黑暗光明 - www.youtube.com/@wanderingpoetinvoid
英靈空靈 黑暗光明 - www.youtube.com/@wanderingpoetinvoid

mood-swings post-indietronica cello revival

アラサー女子の応援歌
アラサー女子の応援歌

pop調、キャッチー、アップビート

atmos
atmos

atmospheric

Welcome Back
Welcome Back

Ska punk

Über den Wolken
Über den Wolken

arabesk, traditional

Steel
Steel

acoustic texas blues chillstep

Damage Control
Damage Control

female singer, electronic, phonk

In the Still of Night
In the Still of Night

choral slow classical

Underneath This Sky
Underneath This Sky

pop melodic dreamy

Neon Nightmare
Neon Nightmare

epic dark 80s synthwave

Танец маленьких утят
Танец маленьких утят

Hardstyle,zyzzstyle,vocaloid

We Love our Sweet Daddy
We Love our Sweet Daddy

blues, soul, funk, gospel

The Puppetmaster
The Puppetmaster

boss music, high tempo, orchestral metal, undead, necromancer

Harap Instan
Harap Instan

Genre: Pop Rock Mood: Sarcastic, Emotional, Introspective Tempo: Moderato (120 BPM) Keys: A Minor