Lyrics
യോ..
ഇന്ന് തീരുവോണം...
ഇരുപത്തെട്ടാമോണം...
യോ, ഇത് കാളകെട്ടു നേരം..
ഓണാട്ടു കരയുടെ.. ഇരുപത്തെട്ടാമോണം...
യോ, യോ,നീമാരു വായോ..
നമുക്ക് കാള മൂട്ടിൽ പോവാം...
പാണ്ടിമേളം കേൾക്കാം..
കാലുകൾക്ക് ചിറകു വെച്ചു ആടാം..
സിരകളിൽ ആവേശമേറ്റാൻ
ഓച്ചിറ പടനിലമുണർന്നു..
ജന സാഗരം അലയടിച്ചു..
അസുര വാദ്യങ്ങൾ ഉയർന്നു..
യുവ മനസ്സു കളിൽ ചടുല താണ്ഡവം നിറഞ്ഞു..
നിറങ്ങൾ ഉയർന്നു
നന്ദി കേശന്മാർ ആറാടി..
ഇത് കാളകെട്ട് ..
(Chorus)
ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം...
ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം...
(Verse 2)
നിറങ്ങൾ പൊങ്ങും.കൃഷ്ണ പരുന്ത് പാറും..
വെളുത്ത കാള, ചുവന്ന കാള..
ആകാശം മുട്ടും ഇരട്ടക്കാള..
വടങ്ങൾ മുറുകി, ചട്ടങ്ങൾ വെളുത്ത വര വരച്ചു
റോഡിലൂടെ നീങ്ങി ചെണ്ട തല കോല് വീണലറി..
ഉയര മേറിയാലും ഭാര മേറിയാലും
ഞങ്ങളുടെ തോളിലേറി കാള തുള്ളും
ഇത് കാളകെട്ട് ..
ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം...
ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം...
(Chorus)
ഇതോരാവേശ നാള്
കാള കെട്ട് നാള്
(Bridge)
അസുര വാദ്യങ്ങൾ ഉയർന്നു..
യുവ മനസ്സു കളിൽ ചടുല താണ്ഡവം നിറഞ്ഞു..
നിറങ്ങൾ ഉയർന്നു
നന്ദി കേശന്മാർ ആറാടി..
ഇത് കാളകെട്ട് ..
ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം...
(Verse 3)
പരബ്രഹ്മ മാണ് അഖില ലോകശക്തിയിയാണ്.
ലോകനാഥനാണു ആദിതാളമാണ്
അരൂപിയാണ് അഗവൂർ ചാത്തൻ കണ്ട മഹിഷ വേഷമാണ്.
ഭക്തമാനസങ്ങൾ
കരുത്ത് തീർക്കുന്നു
അവർ ജ്വലിക്കുന്നു
എല്ലാ കരകളിലും കേമമായ് മൽസരം മുറുകുന്നു.
(Bridge)
ആഘോഷിച്ച്, ആർപ്പ് വിളിയുമായി
ആഹ്ലാദിച്ചും ചടുലമായ ചുവടുവെച്ചും
കൈകൾ കോർത്ത് മെയ്കൾ ചേർത്ത് ഒന്നായി മാനവർ നിൽക്കുന്നു.
ഇത് ഓച്ചിറയുടെ മായ..
അടങ്ങാത്ത താളം, കുടമണിയാട്ടി കാളകളെത്തി
ആർപ്പോ ഈർറോ .. ഈർറോ ..
(Chorus)
അസുര വാദ്യങ്ങൾ ഉയർന്നു..
യുവ മനസ്സു കളിൽ ചടുല താണ്ഡവം നിറഞ്ഞു..
നിറങ്ങൾ ഉയർന്നു
നന്ദി കേശന്മാർ ആറാടി..
ഇത് കാളകെട്ട്..
ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം...
(Bridge)
കാളകെട്ട് വൈബ്, ഇന്ന് രാത്രി നാം ഉയരുന്നു,
വൈവിധ്യത്തിൽ ഏകത്വം, നമുക്ക് ആഘോഷിക്കാം,
ഓച്ചിറ കാളകെട്ട് ,
(Outro Mail -slow )
ഓചിറ പടനിലം മാടി വിളിക്കുന്നു, ആവേശം ഉയർത്തുന്നു .
ഓച്ചിറയുടെ മായ, ഉത്സവത്തിന്റെ ആലിംഗനത്തിൽ,
നമ്മുടെ സന്തോഷം അണപൊട്ടി ഒഴുകട്ടെ..